പാലക്കാട്: നടിയെ അക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി. സോഷ്യല്‍ മീഡിയയിലും മറ്റും വരുന്നത് ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രചാരണങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ ഉൗഹാപോഹങ്ങളാണെന്ന് പൊലീസിന് കൃത്യമായി അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലങ്കോട് മുതലമടയിലെ അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയ എം.പി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അന്വേഷണം അതിെൻറ വഴിക്കു പോകട്ടെ. അതില്‍ വിശ്വാസം അര്‍പ്പിക്കുകയാണു ശരിയായ രീതി. പൊലീസ് സംഭവത്തിെൻറ വിവിധ വശങ്ങള് പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തരുത്. മാധ്യമപ്രവർത്തനവും ഇത്തരത്തിൽ അന്വേഷണത്തിെൻറ ദിശ വഴിമാറ്റുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.