കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന സംബന്ധിച്ച ചോദ്യങ്ങളോട് പൾസർ സുനി സഹകരിക്കാത്തതും സഹതടവുകാരുടെ പരസ്പരവിരുദ്ധ മൊഴികളും അന്വേഷണസംഘത്തെ കുഴക്കുന്നു. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെക്കുറിച്ച ചോദ്യങ്ങൾക്കുമാത്രമാണ് സുനി കൃത്യമായ മറുപടി പറയുന്നത്. സഹതടവുകാരായ വിപിൻലാലും വിഷ്ണുവും പരസ്പരവിരുദ്ധമായി പ്രതികരിച്ചതാണ് പൊലീസിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നത്. മൂന്നുദിവസം കസ്റ്റഡിയിൽ വിട്ട സഹതടവുകാരാണ് വിപിൻലാലും വിഷ്ണുവും. ജയിൽ അധികൃതരും പൾസർ സുനിയും ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ദിലീപിന് കത്തെഴുതിച്ചതെന്ന് വിപിൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന് ഇതിൽ പങ്കില്ല. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്നും വിപിൻലാൽ പറഞ്ഞു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
വിപിൻലാലിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ജയിലധികൃതരെയും വരുംദിവസങ്ങളിൽ ചോദ്യം െചയ്തേക്കും. അതേസമയം, സഹതടവുകാരൻ വിപിൻലാൽ താൻ നിരപരാധിയാണെന്ന് ആവർത്തിക്കുകയാണ് ചെയ്തത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിഷ്ണു പറയുന്നത്. എന്നാൽ, ഇതിൽ ദിലീപിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാകാം എന്നായിരുന്നു മറുപടി.ജയിലിൽനിന്ന് എഴുതിയ കത്തിനെക്കുറിച്ച വിവരങ്ങൾ മാത്രമാണ് ചോദ്യം ചെയ്യലിൽ സുനി ആവർത്തിക്കുന്നത്. സുനിയെയും കൂട്ടുതടവുകാരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിലൂടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമമേഖലയിെല കൂടുതൽ ആളുകളെ ചോദ്യം െചയ്യുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിഗണന നൽകുന്നത്. ചോദ്യം ചെയ്തവരെതന്നെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ട്. നടി കാവ്യ മാധവനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഗൂഢാലോചനയിൽ പ്രധാന തെളിവായി പരിഗണിക്കുന്നത് സുനിയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയും തമ്മിെല ഫോൺ സംഭാഷണമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ കാക്കനാെട്ട സ്ഥാപനത്തിലാണ് ഏൽപിച്ചതെന്ന സുനിയുടെ മൊഴിയാണ് കാവ്യയെ സംശയിക്കാൻ ഇടയാക്കിയത്.
കത്തെഴുതിച്ചത് ഭീഷണിപ്പെടുത്തിയെന്ന്
കൊച്ചി: ജയിലിൽ തന്നെ ഭീഷണിപ്പെടുത്തിയാണ് ദിലീപിന് കത്തെഴുതിച്ചതെന്ന് വിപിൻലാൽ. ജയിലധികൃതരും പൾസർ സുനിയും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ദിലീപിന് ലഭിച്ച കത്തിലെ കൈയക്ഷരം സുനിയുടെ സഹതടവുകാരനായിരുന്ന വിപിൻലാലിെൻറതാണെന്ന് കണ്ടെത്തിയിരുന്നു. ദിലീപിന് സംഭവത്തിൽ ഒരുപങ്കുമില്ല. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്നും വിപിൻലാൽ പറഞ്ഞു.
അപകീർത്തിപരാമർശങ്ങൾ; വനിത കമീഷൻ കേസെടുത്തു
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് കാട്ടി ലഭിച്ച പരാതികളിൽ വനിത കമീഷൻ കേസെടുത്തു. വിമൺ ഇൻ സിനിമ കലക്ടിവ്, ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ വനിത വിഭാഗം എന്നീ സംഘടനകൾ നൽകിയ പരാതികളിലാണ് കേസെടുത്തത്. പരാതികൾ നേരിട്ട് പരിശോധിക്കാൻ കമീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് ചെയർപേഴ്സൺ എം.സി. ജോസഫൈൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.