കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിെൻറ അന്തിമഘട്ട അന്വേഷണത്തിന് പൊലീസ് കർമപദ്ധതി തയാറാക്കി. ചൊവ്വാഴ്ച രാത്രി അന്വേഷണ സംഘത്തലവൻ െഎ.ജി ദിനേന്ദ്ര കശ്യപിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് കർമപദ്ധതിക്ക് രൂപംനൽകിയത്. ഇതിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ദിലീപ്, നാദിർഷ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം നടി കാവ്യ മാധവൻ, അമ്മ ശ്യാമള എന്നിവരെയും ചോദ്യം ചെയ്തേക്കും.
ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ജൂൺ 28ന് 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിെൻറ മൊഴി 143 പേജും നാദിർഷയുടേത് 140 പേജും വരുന്നതാണ്. എന്നാൽ, ഇവർ നൽകിയ മൊഴിയിൽ പൊരുത്തക്കേടുള്ളതായി തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി. നാദിർഷ ചോദ്യം ചെയ്യലുമായി വേണ്ടത്ര സഹകരിച്ചില്ലെന്നും സുനിയുമായുള്ള ബന്ധെത്തക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലെന്നും പൊലീസ് പറയുന്നു. ഇൗ സാഹചര്യത്തിലാണ് ഇരുവരെയും ഉടൻ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾകൂടി അടിസ്ഥാനമാക്കിയാകും അറസ്റ്റ് അടക്കമുള്ള നടപടി തീരുമാനിക്കുക.
നൂറ് പേജിലധികം വരുന്ന പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. സുനി ജയിലിൽനിന്ന് നാദിർഷ, ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണി എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങൾ കുടുതലും. അന്വേഷണസംഘത്തിലെ പ്രധാന അംഗമായ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസിെൻറ ചുമതല കൂടുതൽ സി.െഎ മാർക്ക് വീതിച്ചുനൽകുകയും ചെയ്തു. അന്വേഷണ വിവരങ്ങളോ ലഭ്യമായ വിഡിയോ ദൃശ്യങ്ങളോ ചോരരുതെന്ന കർശന നിർദേശമാണ് ഡി.ജി.പി നൽകിയിട്ടുള്ളത്.
അന്വേഷണം സ്വതന്ത്രവും ശരിയായ ദിശയിലുമാണെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. ബാഹ്യസമ്മർദങ്ങളൊന്നുമില്ല. ഇനിയും പലരെയും ചോദ്യം ചെയ്യേണ്ടിവന്നേക്കാം. കൃത്യമായ തെളിവുകളില്ലാതെ എടുത്തുചാടി ഒന്നും ചെയ്യാനാവില്ല. അറസ്റ്റ് എപ്പോൾ ഉണ്ടാകുമെന്ന് പറയാനാവില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഏതുനിമിഷവും ഉണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയുന്നതാണ് പൊലീസ് നൽകുന്ന പുതിയ വിവരങ്ങൾ. അതേസമയം, ദിലീപിനെ ഒഴിവാക്കിയുള്ള അറസ്റ്റിെൻറ സാധ്യതകളും ആരായുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.