കൊച്ചി: നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് നൽകിയ ക്വേട്ടഷൻ നാലുവർഷം നീളാനുള്ള കാരണങ്ങൾ അന്വേഷണസംഘം കണ്ടെത്തി.
കവർച്ചക്കേസിൽ സുനി ഒളിവിലും ജയിലിലുമായതാണ് യഥാസമയം ക്വേട്ടഷൻ നടപ്പാക്കുന്നതിന് തടസ്സമായത്. എന്നാൽ, മൂന്നുവർഷത്തിനുശേഷം പുതുക്കി നൽകിയ ക്വേട്ടഷൻ അയാൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുകയും ചെയ്തു.‘അമ്മ’യുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് 2013 മാർച്ചിൽ എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ താമസിക്കുേമ്പാഴാണ് സുനിക്ക് ക്വേട്ടഷൻ ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ 2014ൽ കോട്ടയം കിടങ്ങൂരിൽ ബസ് യാത്രക്കാരനുനേരെ കുരുമുളക് പൊടിയെറിഞ്ഞ് നാലുലക്ഷം കവർന്ന കേസിൽ സുനി പ്രതിയായി. തുടർന്ന്, ഒരുവർഷത്തോളം കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞു.
പിന്നീട് കോടതിയിൽ കീഴടങ്ങി ജയിലിലുമായി. ഇക്കാലയളവിൽ സിനിമമേഖലയുമായി സജീവബന്ധം പുലർത്താൻ കഴിഞ്ഞിരുന്നില്ല. 2016 നവംബറിൽ ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ചിത്രീകരണം തൃശൂരിൽ നടക്കുേമ്പാഴാണ് വീണ്ടും ക്വേട്ടഷൻ ഏൽപിക്കുന്നത്. 10,000 രൂപ അഡ്വാൻസ് നൽകി. ജനുവരിയിൽ നടപ്പാക്കാനായിരുന്നു നിർദേശം. ഇതിെൻറ ഭാഗമായി ‘ഹണി ബി 2’ സിനിമചിത്രീകരണത്തിെൻറ ഗോവയിലെ ലൊക്കേഷനിൽ ഡ്രൈവറായി സുനി എത്തി.
എന്നാൽ, നടി ഒരുദിവസം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ക്വേട്ടഷൻ നടപ്പാക്കാനുള്ള വാഹനങ്ങളും സഹായികളെയും ഗോവയിൽ എത്തിക്കാനും കഴിഞ്ഞില്ല. ഇതോടെ പദ്ധതി പരാജയപ്പെട്ടു. തുടർന്നാണ് ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.