കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപ്പത്രത്തിലെ പ്രസ്കത ഭാഗങ്ങൾ പുറത്ത്. ദിലീപിന് കാവ്യമാധവനുമായി ബന്ധമുണ്ടായിരുന്നതിെൻറ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജുവാര്യർക്ക് നൽകിയത് വൈരാഗ്യത്തിന് കാരണമായെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. ഇൗ പകയാണ് പൾസർ സുനിക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വേട്ടഷൻ നൽകുന്നതിലേക്ക് നയിച്ചത്.
കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങൾ
- വാനിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. ഇതിന് വാനിെൻറ മധ്യത്തിൽ സ്ഥലം ഒരുക്കി.
- ‘ഹണി ബീ ടു’ ചിത്രത്തിെൻറ ഗോവയിലെ സെറ്റിൽ െവച്ചും നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടു.
- 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി.
- 2013 ഏപ്രിലിൽ താരനിശയുടെ റിഹേഴ്സൽ ക്യാമ്പിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി ദിലീപ് സിനിമമേഖലയിലെ സ്വാധീനമുപയോഗിച്ച് നടിയുടെ സിനിമ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു.
- ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി അത് നടിക്കെതിരെ പലതരത്തിലും ഉപയോഗിക്കാൻ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി.
- നടിയോടുള്ള പ്രതികാരം തീർക്കാൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന പൾസർ സുനിയെ ദിലീപ് എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു.
- ഗൂഢാലോചന നടത്താൻ തൃശൂരിൽ ഹോട്ടലിെൻറ പാർക്കിങ് ഗ്രൗണ്ടിൽ െവച്ച് ദിലീപും പൾസർ സുനിയും വീണ്ടും കൂടിക്കാഴ്ച നടത്തി. അവിടെെവച്ച് 10,000 രൂപ നൽകി. തുടർന്ന് പിറ്റേദിവസം ഒരു ലക്ഷം രൂപയും നൽകി.
- തുടർന്ന് തൊടുപുഴയിലെത്തി 30,000 രൂപ കൈപ്പറ്റുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ പണം നെറ്റ് ബാങ്കിങ് വഴി കൈമാറാൻ ഒന്നാം പ്രതി ശ്രമിക്കുകയും ചെയ്തു.
- തോപ്പുംപടി പാലത്തിന് സമീപം, തൃശൂർ പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്, തൊടുപുഴയിലെ കോളജ് എന്നിവിടങ്ങളിൽെവച്ചും മറ്റും ദിലീപും പൾസർ സുനിയും നേരിൽ കണ്ടു. നടി വിവാഹിതയായി സിനിമരംഗം വിടാൻ സാധ്യതയുള്ളതിനാൽ ഉടൻ കൃത്യം നടത്തണമെന്ന് ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടു.
- ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിൽെവച്ച് കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടി എറണാകുളത്ത് വരുമെന്നറിഞ്ഞ് തമ്മനത്തെ വാടക വീട്ടിലെത്തി പൾസർ സുനിയും കൂട്ടാളികളും ഗൂഢാലോചന നടത്തി പദ്ധതി ആവിഷ്കരിച്ചു.
- തൃശൂരിൽനിന്ന് പനമ്പിള്ളിനഗറിലെ വീട്ടിലേക്ക് വരുകയായിരുന്ന നടിയുടെ വാഹനത്തെ കറുകുറ്റിയിൽനിന്ന് ടെമ്പോ ട്രാവലറിൽ പിന്തുടർന്ന് അക്രമം നടത്തി.
- 2017 ഫെബ്രുവരി 22ന് പൾസർ സുനിയും കൂട്ടാളിയും കാവ്യമാധവെൻറ സ്ഥാപനമായ ‘ലക്ഷ്യ’യിൽ എത്തി ദിലീപിനെക്കുറിച്ച് അന്വേഷിച്ചു.
- ദൃശ്യങ്ങൾ പകർത്തിയ മൊൈബൽ ഫോൺ 11ാം പ്രതിയായ അഡ്വ. പ്രതീഷ് ചാക്കോയെ ഏൽപിച്ചു. എന്നാൽ, പ്രതീഷ് ചാക്കോ രേഖകൾ മനപ്പൂർവം കേസിെൻറ തെളിവിലേക്ക് ഹാജരാക്കിയില്ല. സഹപ്രവർത്തകനായ 12ാം പ്രതി അഡ്വ. രാജു ജോസഫിെന ഏൽപിച്ചു. ഇയാൾ നാലര മാസത്തോളം മെമ്മറി കാർഡ് ഒളിപ്പിച്ചുെവച്ചു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.