കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള അന്വേഷണ സംഘത്തിെൻറ നീക്കത്തിന് തിരിച്ചടി.
ദിലീപിനെതിരെ ശക്തമായ തെളിവാകുമെന്ന രീതിയിൽ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ഏഴാം പ്രതി ചാർലി തോമസിനെ (47) മാപ്പുസാക്ഷിയാക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.
അന്വേഷണ സംഘം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സി.ആർ.പി.സി 164ാം വകുപ്പ് പ്രകാരം ചാർലി രഹസ്യമൊഴി നൽകാൻ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ക്രിമിനൽ നടപടി ക്രമം 306ാം വകുപ്പ് പ്രകാരം ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
രണ്ടുതവണ ഹാജരാകാൻ ചാർലിക്ക് നോട്ടീസ് നൽകിയെങ്കിലും കോടതിയിൽ എത്തിയില്ല. അടുത്തദിവസം ഹാജരാകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും വന്നില്ല. ഇതോടെ മാപ്പുസാക്ഷിയാക്കാനുള്ള പൊലീസിെൻറ അപേക്ഷ സി.ജെ.എം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞദിവസം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നാലെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും വിഫലമായത് അന്വേഷണ സംഘത്തിന് തലവേദനയാകും.
മാപ്പുസാക്ഷിയാകാൻ തയാറാകാത്തതോടെ ചാർലിയുടെ ഭാഗത്തുനിന്ന് അന്വേഷണ സംഘത്തിന് അനുകൂലമായ മൊഴിയൊന്നും ഇനി ലഭിച്ചേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.