കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്ന ആദ്യ മൊഴിയിൽ ദിലീപ് ഉറച്ചുനിൽക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുനിയുമായുള്ള ബന്ധത്തിന് തെളിവുകൾ നിരത്തുേമ്പാൾ ദിലീപ് പ്രതികരിക്കുന്നില്ല.
ദിലീപിനെയും മാനേജർ അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു പൊലീസിെൻറ പ്രതീക്ഷ. എന്നാൽ, അപ്പുണ്ണി ഒളിവിലായതിനാൽ ഇത് നടന്നിട്ടില്ല.
സംഭവത്തിലെ പ്രധാന തെളിവായി മെമ്മറി കാർഡിെൻറ കോപ്പി നടി കാവ്യ മാധവെൻറ ഒാൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകുന്നില്ല. സുനിയുമായി ഗൂഢാലോചന നടത്തുകയും ക്വേട്ടഷന്‍ അഡ്വാൻസ് കൈമാറുകയും ചെയ്തു എന്നുപറയുന്ന തൃശൂരിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും സുനിയെ അറിയില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ചുനിൽക്കുകയായിരുന്നു.
ദിലീപിെൻറ സിനിമയുടെ ലൊക്കേഷനിൽ സുനി നിൽക്കുന്ന ചിത്രങ്ങളും ഫോൺ രേഖകളുമാണ് പൊലീസിെൻറ കൈവശമുള്ള പ്രധാന തെളിവുകൾ. എന്നാൽ, ഇതിന് ബലമേകുന്ന മൊഴികൾ ദിലീപിൽനിന്ന് ലഭിക്കാത്തതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശനിയാഴ്ച ദിലീപിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.