കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി കാവ്യ മാധവൻ നിലവിൽ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചു. കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദിലീപിെൻറ ഭാര്യ കാവ്യ മാധവന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കെവയാണ് ഇക്കാര്യം അറിയിച്ചത്. ഹരജിക്കാരി കേസിലെ സാക്ഷിയാണോയെന്ന് േകാടതി ആരാഞ്ഞു. നിരവധി തവണ കാവ്യയെ ചോദ്യം ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് ഹരജിക്കാരിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഇൗ മാസം 25നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും.
ദിലീപിെൻറ അറസ്റ്റ് സാധൂകരിക്കാൻ തന്നെക്കൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നും പൂർണമായും നിരപരാധിയായ തെൻറ അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ടാണ് കാവ്യ ഹരജി നൽകിയിട്ടുള്ളത്. ഒന്നാം പ്രതിെയയും ദിലീപിെനയും ബന്ധിപ്പിക്കാനുള്ള തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണ ഉേദ്യാഗസ്ഥർ വ്യാജ തെളിവുകളും െകട്ടുകഥകളും ഉണ്ടാക്കുകയാണ്.
മുൻകൂട്ടിയുള്ള ഇൗ നാടകത്തിനുപിന്നിൽ പ്രവർത്തിച്ചവരെ തൃപ്തിപ്പെടുത്താൻ തന്നെ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ക്രിമിനല്‍ കേസുകളിൽ പ്രതിയായ ഒന്നാംപ്രതി പള്‍സര്‍ സുനിയെ താനോ ദിലീപോ ഒരിക്കല്‍പോലും കണ്ടിട്ടില്ല. സുനിയെക്കൊണ്ട് താനാണ് ‘മാഡം’ എന്ന് വരുത്തിത്തീർത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും കാവ്യ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.