വിചാരണക്ക്​ വനിത ജഡ്​ജി: അക്രമിക്കപ്പെട്ട നടി​ ഹൈകോടതിയിലേക്ക്​

കൊച്ചി: കേസിൽ വനിത ജഡ്​ജി വേണമെന്ന ആവശ്യം ഉന്നയിച്ച്​ അക്രമിക്ക​പ്പെട്ട നടി ഹൈകോടതിയിലേക്ക്​. നേരത്തെ ഇതേ ആവശ്യം സെഷൻസ്​ കോടതിയുടെ മുമ്പാകെ നടി ഉന്നയിച്ചുവെങ്കിലും തള്ളുകയായിരുന്നു. കേസ്​ പരിഗണിക്കുന്ന കോടതിയിൽ വനിത ജഡ്​ജി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ നടിയുടെ അപേക്ഷ നേരത്തെ തള്ളിയത്​​.

കേസി​​െൻറ വിചാരണ വേഗത്തിൽ തുടങ്ങണമെന്ന ആവശ്യവും നടിയിൽ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്​. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ്​ നടത്തുന്നതെന്ന്​ ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ്​ ഹരജിയുമായി ആക്രമിക്കപ്പെട്ട നടി തന്നെ ഹൈകോടതിയിലെത്തുന്നത്​.

Tags:    
News Summary - Actress attack case-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.