കൊച്ചി: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്ക് വനിത ജഡ് ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിക്കാൻ ഹൈേകാടതി വനിത ജഡ്ജിമാരുടെ പട്ടിക തേടി. ക േസ് വിചാരണ നടത്താന്‍ കഴിയുന്ന തൃശൂര്‍, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളി ലെയും വനിത ജഡ്ജിമാരുടെ വിവരം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വി. രാജ വിജയരാഘവൻ ഹൈകോ ടതി രജിസ്ട്രാർക്ക് നിർദേശം നൽകി.
കേസ് വിചാരണക്ക് പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. നടിക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നതെങ്കിലും എറണാകുളത്തെ പ്രത്യേക പോക്സോ കോടതിയില്‍ വിചാരണയാവാമെന്നാണ് ഫുൾ േകാർട്ട് തീരുമാനിച്ചതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ.
പ്ലീഡര്‍ കോടതിയെ അറിയിച്ചു. നടി നല്കിയ നിവേദനവും ഹൈകോടതി രജിസ്ട്രാർ ജനറലിന് കൈമാറിയിരുന്നു.
പ്രത്യേകതയുള്ളതും അപൂർവങ്ങളില്‍ അപൂര്‍വവുമായ കേസായതിനാലാണ് നടിയുെട പീഡനക്കേസിൽ പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കി. പോക്സോ കോടതികളിൽ ഇരയും പ്രതിയും ഒരേ വാതിലിലൂടെ കോടതി മുറിയിലേക്ക് കടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. സ്വകാര്യമായി മൊഴി നൽകാനുള്ള സൗകര്യം ഇല്ല. അതിനാൽ, സുരക്ഷിതമായി തെളിവ് നല്കാന് ഇരക്ക് കഴിയില്ല.
മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലെ പോക്സോ കോടതികളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.