കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത ്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹരജി എറണാകുളം അഡീഷനൽ സെഷൻസ് കോ ടതി തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച് ചാണ് ജഡ്ജി ഹണി എം. വർഗീസ് ഹരജി തള്ളി വിചാരണ നടപടികളിലേക്ക് കടന്നത്.
പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 10ാം പ്രതി വിഷ്ണു സമർപ്പിച്ച വിടുതൽ ഹരജിയും തള്ളി. വിടുതൽ ഹരജി തള്ളിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ വിചാരണ നടപടികൾ 10 ദിവസത്തേക്ക് നിർത്തിവെക്കണമെന്ന് ദിലീപിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശമുള്ളതിനാൽ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
അവധി അപേക്ഷ നൽകി തുടർച്ചയായി കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കുന്ന ദിലീപിെൻറ നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വിചാരണക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച ദിലീപ് അടക്കം മുഴുവൻ പ്രതികൾക്കെതിരെയും കുറ്റം ചുമത്തും. അന്ന് മുഴുവൻ പ്രതികളും ഹാജരാകാൻ കോടതി നിർദേശിച്ചു. അടച്ചിട്ട കോടതി മുറിയിൽ ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് ദിലീപിെൻറ ഹരജി തള്ളിയത്. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ദിലീപും പൾസർ സുനിയുമൊഴികെ മുഴുവൻ പ്രതികളും ഹാജരായിരുന്നു.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് ഷൂട്ടിങ്ങിനുശേഷം കൊച്ചിയിലേക്ക് വരുകയായിരുന്ന യുവനടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.