ദിലീപിന്​ പിന്തുണയുമായി ലാൽ ജോസ്​ 

കോഴിക്കോട്​: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച്​ സംവിധായകൻ ലാൽ ജോസ്​.  ആരൊക്കെ കരിവാരി തേക്കാൻ ശ്രമിച്ചാലും കൂടെയുണ്ടെന്ന്​ വ്യക്തമാക്കി ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ ലാൽജോസ്​ ദിലീപിന്​ പിന്തുണ അറിയിച്ചിരിക്കുന്നത്​. 
കഴിഞ്ഞ 26 വർഷമായി ദിലീപിനെ അറിയാമെന്നും പൂർണമായി വിശ്വാസമുണ്ടെന്നും ലാൽ ജോസ്​ പറയുന്നു.  ദിലീപിനോടൊപ്പം എന്ന ഹാഷ്​ ടാഗോടെയുള്ള ചിത്രവും കുറിപ്പുമാണ്​ ലാൽ ജോസ്​ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. 

ദിലീപിനെതിരായ പ്രചരണങ്ങൾക്കെതിരെ നടൻ സലിംകുമാറും അജു വർഗീസും ഫേസ്​ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

 

Tags:    
News Summary - actress attack; Lal jose supported Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.