നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ; ദൃശ്യങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി : നടിയെ തട്ടികൊണ്ടുപോയ കേസിന്‍റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയതായി സൂചന. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​​​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മെ​മ്മ​റി കാ​ർ​ഡ്​ ദി​ലീ​പി​​​​െൻറ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഏ​ൽ​പി​ച്ച​താ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​ മൊ​ഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാ​ക്ക​നാ​ട്​ മാ​വേ​ലി​പു​ര​ത്ത്​ കാ​വ്യ മാ​ധ​വ​ൻ ന​ട​ത്തു​ന്ന വ​സ്​​ത്ര​വ്യാ​പാ​ര സ്ഥാ​പ​നത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സുനിയോ കൂട്ടുപ്രതി വിജീഷോ ല​ക്ഷ്യ​യി​ൽ എത്തിയിരുന്നോ എന്നറിയാനാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.

അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടിങ്ങിയ മെമ്മറി കാർഡ് പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കാ​ർ​ഡ്​ കാ​യ​ലി​ൽ ഉ​പേ​ക്ഷി​െ​ച്ച​ന്നാ​യി​രു​ന്നു സു​നി​യു​ടെ ആ​ദ്യ മൊ​ഴി. പി​ന്നീ​ട്,​ അ​ഭി​ഭാ​ഷ​ക​നെ ഏ​ൽ​പി​െ​ച്ച​ന്ന്​ മാ​റ്റി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ കാ​വ്യ​യ​ു​ടെ സ്ഥാ​പ​ന​ത്തി​ൽ ഏ​ൽ​പി​ച്ചെ​ന്ന് മൊ​ഴി നൽകിയത്.

ഇതിനിടെ, സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ടെന്നറിയുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായി നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ഒരിക്കൽ കൂടി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്‍റെ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ചിത്രങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പുഴക്കലിലെ കിണറ്റിങ്കൽ ടെന്നീസ് ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്. ചിത്രങ്ങളെടുത്ത ക്ളബിലെ ജീവനക്കാരെ പൊലീസ് ആലുവ പൊലീസ് ക്ളബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഷൂട്ടിംഗ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.

ദിലീപും സുനിയും നേരത്തെ എപ്പോഴെങ്കിലും ക്ലബ്ലിൽ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

 

Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.