ദിലീപിന്‍റെ മാനേജറുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച അന്വേഷണം തുമ്പാകുമെന്ന സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പലതവണ ബന്ധപ്പെട്ടിരുന്നതായി സംശയം. നടിയെ ആക്രമിക്കുന്നതിന് മുൻപ് അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് സുനി നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ നമ്പറുകളില്‍ നിന്ന് അപ്പുണ്ണിക്ക് ഫോണ്‍ കോളുകള്‍ വരികയും അപ്പുണ്ണി തിരിച്ചു വിളിച്ചതിനും തെളിവുകളുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതുവരെ വരെയായിരുന്നു തുടരെയുള്ള ഫോണ്‍ വിളി.

പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

26 ഫോണ്‍ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്പറുകള്‍ കണ്ടെത്തിയത്. അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകള്‍. ദിലീപും നാദിര്‍ഷായും പൊലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനമെടുത്തത്.

 

Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.