'അമ്മ'യിൽ ആരോഗ്യകരമായ ചർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ -രമ്യാ നമ്പീശൻ VIDEO

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ സംഘടനയായ അമ്മയിൽ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യാ നമ്പീശൻ. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മ സംഘടനയിലെ ഒരു അംഗം എന്ന നിലയിലാണ് താന്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനെത്തിയത്. നടിയെ ആക്രമിച്ച വിഷയത്തില്‍ പോസിറ്റീവായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ഇക്കാര്യത്തിൽ നല്ല സമീപനമെടുക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും രമ്യാ നമ്പീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിമന്‍ കളക്ടീവ് എന്ന സംഘടന ജന്‍ഡര്‍ പെര്‍സ്പെക്ടീവില്‍ രൂപീകരിച്ചതാണ്. ഇത് ഒരു സംഘടനക്കും എതിരല്ല. വളരെ പോസിറ്റീവായാണ് അമ്മ അടക്കം ഇതിനെ കാണുന്നതെന്നും രമ്യ നമ്പീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Full ViewFull ViewFull View
Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.