കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ റിമാൻഡിലുള്ള നടൻ ദിലീപിെൻറ ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ദിലീപിെൻറ അഭിഭാഷകെൻറയും േപ്രാസിക്യൂഷെൻറയും വാദം പൂർത്തിയാക്കി ബുധനാഴ്ചയാണ് കോടതി ഹരജി വിധിപറയാൻ മാറ്റിയത്. തന്നെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിെൻറ വാദം. ആദ്യ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് രണ്ടാം ജാമ്യഹരജി സമർപ്പിച്ചത്.
ദിലീപിെൻറ പരാതി ഡി.ജി.പിക്ക് എത്തും മുമ്പ് തന്നെ ദിലീപിനെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൃശൂർ സ്വദേശി ചാർളിയോട് ദിലീപിെൻറ ക്വേട്ടഷനുള്ള കാര്യം സുനി പറഞ്ഞിരുന്നു. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്നാണ് സുനിയെ ക്വേട്ടഷൻ ഏൽപ്പിച്ചതിനെ കുറിച്ച് പ്രോസിക്യൂഷൻ പറഞ്ഞത്. കാവ്യ മാധവനോടും കുടുംബത്തോടും പൾസർ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം പ്രോസിക്യൂഷൻ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള വാദങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചത്. വെള്ളിയാഴ്ച ജാമ്യ ഹരജിയിൽ വിധി പറയുമെന്ന സൂചന നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.