തൊടുപുഴ: ചലച്ചിത്ര-നാടക നടിയും നൃത്ത അധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തെതുടർന്ന് അവശനിലയിലായിരുന്നു. പ്രമേഹം മൂർഛിച്ച് കാൽ മുറിച്ചുമാറ്റിയിരുന്നു. ഒരുവര്‍ഷമായി തൊടുപുഴ മണക്കാെട്ട സഹോദരെൻറ വീട്ടിലായിരുന്നു താമസം.
നാടകത്തിലൂടെയും നൃത്തത്തിലൂടെയും ചലച്ചിത്രലോകത്തെത്തിയ വാസന്തി നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ പുറത്തുവന്ന ‘എെൻറ നീലാകാശം’ ആയിരുന്നു ആദ്യ സിനിമ. 2016ല്‍ പുറത്തിറങ്ങിയ ‘ഇതു താന്‍ടാ പൊലീസ്’ ആയിരുന്നു അവസാന ചിത്രം. കെ.ജി. ജോർജ് സംവിധാനം ചെയ്ത യവനിക എന്ന സിനിമയിലെ രാജമ്മയെന്ന കഥാപാത്രം വാസന്തിയുടെ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു. ആലോലം, നവംബറിെൻറ നഷ്ടം, ഗോഡ്ഫാദര്, കാര്യം നിസ്സാരം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭരതന്, പദ്മരാജന്, ജോഷി, ഹരിഹരന്, പി.ജി. വിശ്വംഭരന് തുടങ്ങി മിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തകനായിരുന്ന അച്ഛന് രാമകൃഷ്ണെൻറ ആഗ്രഹപ്രകാരമായിരുന്നു തൊടുപുഴക്കടുത്ത് മണക്കാട് ഗ്രാമത്തില്‍ ജനിച്ച വാസന്തി കലാരംഗത്ത് വന്നത്.
നാടകത്തിൽ തുടക്കമിട്ട വാസന്തി, പിന്നീട് ഉദയ സ്റ്റുഡിയോയിലേക്കും അതുവഴി സിനിമയിലേക്കും എത്തി. നാടക ട്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അടൂര്‍ ഭവാനിയാണ്’തൊടുപുഴ വാസന്തി’ എന്ന പേര് വിളിച്ചത്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം വാസന്തിയെ തേടിയെത്തി. മണക്കാട് സഹോദരെൻറ വീട്ടുവളപ്പില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പി.ജെ. ജോസഫ് എം.എൽ.എ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, നടന്മാരായ മമ്മൂട്ടി, സിദ്ദീഖ്, കുഞ്ചൻ, നടിമാരായ സീമ ജി. നായർ, കുക്കു പരമേശ്വരൻ എന്നിവർ അന്ത്യാജ്ഞലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.