ആ പതിനൊന്നു പേരിൽ ഒരാൾ: ആദം രണ്ടാം ടീസർ

 പൃഥ്വിരാജ്-ഭാവന-നരേൻ ടീമിന്‍റെ പുതിയ ചിത്രം 'ആദ'മിന്‍റെ രണ്ടാം ടീസർ പുറത്ത്. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദം'. 

ആദം ജോൺ പോത്തൻ എന്ന പാലാക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്. ജോഷി സംവിധാനം ചെയ്ത റോബിൻ ഹുഡിന് ശേഷം പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ചിത്രമാണിത്. ആദമിന്‍റെ കോളജിലെ സുഹൃത്തായി നരേൻ എത്തുന്നു. ബോളിവുഡ് നടി മിഷ്തി ചിക്രബർത്തി, രാഹുൽ മാധവ്, സിദ്ധീഖ്, മണിയൻപിള്ള രാജു, സിദ്ധാർഥ് ശിവ എന്നിവരും മറ്റ് വേഷങ്ങളിലുണ്ട്.  കേരളത്തിലും സ്കോട്ട്ലൻഡിലും ആയിരുന്നു ആദമിന്‍റെ ചിത്രീകരണം.

ബി സിനിമാസിന്‍റെ ബാനറിൽ ബ്രിജേഷ് ജോസ് സൈമൺ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ജിനു എബ്രഹാം തന്നെ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം: ദീപക് ദേവ്. കാമറ: ജിത്തു ദാമോദരൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം. രൺജി പണിക്കർ എന്‍റർടെയ്മെന്‍റ്സ് ആണ് വിതരണക്കാർ. സെപ്റ്റംബർ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.  

Tags:    
News Summary - Adam Movie teaser out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.