തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണ വിവരങ്ങൾ ഡി.ജി.പി സെൻകുമാറിനെ കൃത്യമായി അറിയിച്ചിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും എ.ഡി.ജി.പി ബി. സന്ധ്യ. അന്വേഷണ ഉദ്യോഗസ്ഥനായ െഎ.ജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പൊലീസ് മേധാവിക്കയച്ച കത്തിൽ സന്ധ്യ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 22ന് ആലുവ പൊലീസ് ക്ലബിൽ എ.ഡി.ജി.പിയും െഎ.ജിയും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഇൗ സമയത്ത് അന്വേഷണ സംഘവുമായി ഡി.ജി.പി ഫോണിലൂടെ സംസാരിച്ചിരുന്നു.
തുടർന്ന് 26-ന് അന്വേഷണ ഉദ്യോഗസ്ഥനായ െഎ.ജി ദിനേന്ദ്ര കശ്യപ് ഡി.ജി.പി സെൻകുമാറിനെ പൊലീസ് ആസ്ഥാനത്ത് നേരിൽ കണ്ട് അന്വേഷണ വിവരങ്ങൾ വിശദീകരിച്ചു. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയാറാക്കിയത് എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെയാണ്. കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന കാര്യം നേരത്തേ തീരുമാനിച്ചിരുന്നു.
തികച്ചും ശാസ്ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൗ സാഹചര്യത്തിൽ, അന്വേഷണത്തിൽ ഏകോപനമില്ലായിരുന്നെന്ന് പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകുമെന്നും സന്ധ്യ കത്തിൽ ചോദിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് രണ്ട് പേജുള്ള കത്ത് എ.ഡി.ജി.പി ബി. സന്ധ്യ കൈമാറിയത്. െസൻകുമാർ ഉന്നയിച്ച ആേരാപങ്ങൾക്ക് അക്കമിട്ട് കത്തിൽ മറുപടിയുെണ്ടന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.