ചെന്നൈ: മലയാള സിനിമയുടെ ഹിറ്റ്മേക്കർ സംവിധായകൻ െഎ.വി. ശശിയുടെ സംസ്കാരം ഇന്ന് വൈകിട്ട്. സാലിഗ്രാമം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടിലെ െപാതുദർശനത്തിന് ശേഷം വൈകിട്ട് ആറിന് പൊരൂർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ആസ്ട്രേലിയയിലുളള മകൾ അനു വൈകീട്ട് മൂന്നോടെ ചെന്നൈയിെലത്തും. അതിനുശേഷമാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക.
കരൾ അർബുദത്തിനു ചികിത്സയിലായിരുന്ന െഎ.വി ശശി, ചൊവ്വാഴ്ച രാവിലെ 10.30ന് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. പ്രശസ്ത നടി സീമയാണ് ഭാര്യ. സംവിധായകൻ പ്രിയദർശനൊപ്പം പ്രവർത്തിക്കുന്ന സംവിധാന സഹായി അനി, അനു എന്നിവരാണ് മക്കൾ. മരുമകൻ: മിലൻ. ആസ്ട്രേലിയയിലുള്ള മകളുടെ അടുത്തേക്ക് ചൊവ്വാഴ്ച്ച വൈകുന്നേരം പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.