ചങ്ങനാശ്ശേരി: ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നും സംവിധായകന്‍ അട ൂര്‍ ഗോപാലകൃഷ്ണന്‍. വാണിജ്യ സിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ് നിലനില്‍ക്കുന്നതെന്നും സിനിമയിലെ സെന്‍സര്‍ഷിപ് നിരോധിക്കണമെന്നാണ് തെൻറ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ചലച്ചിത്രകാരനും സെൻറ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പലുമായ പ്രഫ. ജോണ്ശങ്കരമംഗലത്തിെൻറ സ്മരണാർഥം സംഘടിപ്പിച്ച ശങ്കരമംഗലം ലെക്‌ചേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുലിമുരുകന്‍ പോലെ ചിത്രമെടുക്കുന്നവര്‍ക്ക് പ്രശ്നമില്ലെന്നും സാധാരണ ചിത്രങ്ങളൊരുക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ടെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. 'സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ 'പുലിമുരുകന്‍' എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല.' ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
ചിലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.