പൊന്നാനി: സിനിമരംഗത്ത് പ്രവർത്തിക്കുന്നവർ ഭയത്തിനൊപ്പമാണെന്നും അധികാരകേന്ദ് രങ്ങളിൽനിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നവരായി അവർ മാറിയെന്ന ും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പൊന്നാനിയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ് മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമക്കാർ പ്രതികരിക്കണമെന്നും പ്ര തിഷേധിക്കണമെന്നും പറയുന്നവർ അവരെ ശരിക്കുമറിയാത്തവരാണ്. സിനിമക്കാരെ വിശ്വസിക്കേണ്ടതില്ല. അനീതിക്കെതിരെ അവരുടെ ശബ്ദം പുറത്തുവരില്ല. പ്രതിഷേധിച്ച രണ്ടോ മൂന്നോ പേർ നേരിടുന്നത് കടുത്ത കാട്ടാളത്തമാണ്. അവർ നോട്ടപ്പുള്ളികളായും മാറുന്നു.
ആശങ്കാജനകമായ സാഹചര്യത്തിലാണ് രാജ്യം. ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരെൻറയും കടമയും അവകാശവുമാണ്. യോജിച്ച് നിൽക്കേണ്ട സമയമാണിതെന്നും അടൂർ പറഞ്ഞു.
മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രഫ. എം.എം. നാരായണൻ, വേണു പാലൂർ എന്നിവർ സംസാരിച്ചു. നിലമ്പൂർ ആയിഷ, പാലക്കീഴ് നാരായണൻ, തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരെ ആദരിച്ചു.
സംസ്ഥാന പ്രസിഡൻറും സംവിധായകനുമായ ഷാജി എൻ. കരുൺ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ‘ഫാഷിസത്തിനെതിരെ ജനകീയകല ’ സെമിനാറിൽ ഡോ. എം.എൻ. കാരശ്ശേരി, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എ.കെ. നമ്പ്യാർ എന്നിവർ സംസാരിച്ചു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക സംഘത്തിെൻറ മാപ്പിളപ്പാട്ടവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.