സിനിമ സമരം: തിയറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്‍െറ ഫലം –അടൂര്‍ 

തിരുവനന്തപുരം: സിനിമ സമരം തിയറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്‍െറയും പിടിവാശിയുടെയും ഫലമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 
സമരം നടത്തുന്ന തിയറ്ററുകള്‍ അടച്ചുപൂട്ടണമെന്നും കാര്യങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ സിനിമ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുമെന്നും അടൂര്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
മലയാള സിനിമ മേഖല പരിഷ്കരിക്കുന്നതിനും ഇത്തരം പ്രശ്നങ്ങള്‍ തടയുന്നതിനുമായി താന്‍ അധ്യക്ഷനായിരിക്കുന്ന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. സിനിമ വ്യവസായം തകരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Tags:    
News Summary - adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.