ഗപ്പിയെന്ന ടൊവീനോ ചിത്രം തിയേറ്ററുകളിൽ ചലനമുണ്ടാക്കിയില്ലെങ്കിലും ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വലിയ വിജയമായിരുന്നു. ചിത്രത്തെ പുകഴ്ത്തിയും തിയേറ്ററുകളിൽ പോയി കാണാനാകാത്തതിന്‍റെയും വിഷമമായിരുന്നു സിനിമാ പ്രേമികൾ പങ്കുവെച്ചത്. 'അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ' എന്ന ആസിഫ് അലി ചിത്രത്തിന്‍റെയും വിധി ഇത് തന്നെയാണോ എന്ന ആശങ്കയിലാണ് സിനിമാ പ്രേക്ഷകർ. നല്ല സിനിമയെന്ന് കണ്ടവരെല്ലാം അഭിപ്രായം പറഞ്ഞെങ്കിലും ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാനിരിക്കുകയാണ്. തിയേറ്ററുകളിൽ നിന്ന് തെറിക്കുമെന്നും കാണേണ്ടവർ പെട്ടെന്ന് കണ്ടോളൂവെന്നും സംവിധായകൻ രോഹിത് വി.എസ് തന്നെ ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ ബേസിൽ ജോസഫ്, ആഷിക് അബു, നടൻ അജു വർഗീസ്, റിമാ കല്ലിങ്കൽ എന്നിവർ ചിത്രത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. അതേമയം, സിനിമയുടെ വിതരണം വേണ്ടത്ര രീതിയില്‍ നടക്കാത്തതാണ് പ്രശ്നമായതെന്നാണ് നടൻ ആസിഫലി പ്രതികരിച്ചത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്‍റെ വിധി ഇതാവരുതെന്നും ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന് പിന്തുണയുമായി ട്രോളുകളും വരാൻ തുടങ്ങിയിട്ടുണ്ട്. ഡി.വി.ഡി റിലീസിന് കാണിക്കുന്ന പിന്തുണയുടെ പകുതിയെങ്കിലും ഇപ്പോൾ ഈ ചിത്രത്തോട് കാണിക്കുമോ എന്നാണ് ട്രോളേഴ്സ് ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.