'തനിക്കെന്തേലും ഒാർമയുണ്ടോ' -ഒാമനക്കുട്ടന്‍റെ ടീസർ

'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. നായിക ഭാവനയാണ് ടീസറിലുള്ളത്.  ആസിഫ് അലി നായകനാകുന്ന ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. 
സമീര്‍ അബ്ദുള്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Tags:    
News Summary - Adventures Of Omanakuttan Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.