സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്‍റെ തുടക്കം മികച്ചതാക്കി. പിന്നീട് ദുൽഖറിന്‍റെ കരിയർ ഗ്രാഫ് ഉയരുകയും തിരക്കുള്ള നടനായി അദ്ദേഹം മാറുകയും ചെയ്തു. വീണ്ടും ആറുവർഷം മുമ്പത്തെ കൂട്ടുകെട്ട് ഒന്നിക്കുകയാണ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ശ്രീനാഥ് രാജേന്ദ്രനൊപ്പം വീണ്ടും ഒന്നിക്കുന്നു. സെക്കന്‍റ് ഷോയുടെ സമയത്ത് തന്നെ ചിത്രത്തെകുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്നുവെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.