പാലക്കാട്: വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങിൽ പ്രമുഖ നടീനടൻമാർ പെങ്കടുക്കാത്തതിനെ സാംസ്കാരിക മന്ത്രി എ.കെ ബാലൻ രൂക്ഷമായി വിമർശിച്ചു. പാലക്കാട് ചിറ്റൂരിൽ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിെൻറ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച നടനുള്ള പുരസ്കാരം വിനായകന് നൽകിയത് കൊണ്ടാണ് നടൻമാർ ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്ന് മന്ത്രി വിമർശിച്ചു.
എന്നാൽ, തിയറ്റർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്ത നടനും സംവിധായകനുമായ ജോയ് മാത്യു മന്ത്രിയെ തിരുത്തി രംഗത്തുവന്നു. പുരസ്കാരദാന ചടങ്ങിൽ ക്ഷണിക്കാതിരുന്നതിനാലാണ് പ്രമുഖ നടന്മാർ പെങ്കടുക്കാതിരുന്നതെന്ന് ജോയ് മാത്യു പറഞ്ഞു. പ്രമുഖ നടൻമാർ ചടങ്ങിലെത്താത്തതിനെ കുറിച്ച് നടന്മാരായ പാർട്ടി എം.പിയോടും എം.എൽ.എയോടും ചോദിക്കണമെന്നും ജോയ് മാത്യു പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. ക്ഷണിച്ചിട്ടും പെങ്കടുക്കാതിരുന്നവരെയാണ് താൻ വിമർശിച്ചതെന്നും ജോയ് മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
പ്രമുഖ താരങ്ങൾ ചടങ്ങിൽ പെങ്കടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് വിമർശിച്ചിരുന്നു. അമ്മ പ്രസിഡൻറും ഇടത് എം.പിയുമായ ഇന്നസെൻറ്, സംഘടനയുടെ വൈസ് പ്രസിഡൻറും ഇടത് എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാര്‍, നടൻ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.