തിരുവന്തപുരം: അന്താരാഷ്ട്ര ഡോക്യൂമെൻററി-ഹ്രസ്വ ചലച്ചിത്രമേളയിൽ മൂന്ന് ഡോക്യൂമെൻററികൾ വിലക്കിയതിനെതിരെ സാംസാകരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. ഡോക്യൂമെൻററികളുടെ വിലക്ക് അംഗീകരിക്കില്ലെന്ന് ബാലൻ പറഞ്ഞു. സമകാലിക സംഭവങ്ങളെ സിനിമയാക്കുേമ്പാൾ ചിലർ പേടിക്കുന്നതെന്തിനെന്ന് മനസാലാവുന്നില്ല. കലാ സാംസകാരിക രംഗത്തെ അനാരോഗ്യകരമായ ഇടപെടലുകളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രോഹിത് വെമുലയെയും െജ.എൻ.യുവിലെ വിദ്യാർഥി സമരത്തെയും കശ്മീർ പ്രശ്നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെൻററികളുടെ പ്രദർശനത്തിനാണ് വിലക്കേർപ്പെടുത്തിയത്. അന്താരാഷ്ട്ര ഡോക്യുമെൻററി-^ഹ്രസ്വ ചലച്ചിത്രമേളയിൽ ഇവ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നടപടിക്കെതിരെ അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.