പ്രേമമല്ല ഇനി സംഗീതം; പുതിയ ചിത്രവുമായി അൽഫോൺസ്​ പുത്രൻ

എന്തുകൊണ്ട്​ പ്രേമത്തിന്​ ശേഷം പുതിയ സിനിമകളൊന്നും എടുത്തില്ലെന്ന ചോദ്യത്തിന്​ മറുപടിയുമായി സംവിധായകൻ അൽഫോൺസ്​ പുത്രൻ. രണ്ട്​ മാസത്തിനുള്ളിൽ പുതിയ സിനിമയുടെ ഷൂട്ടിങ്​ ആരംഭിക്കുമെന്നാണ്​ അൽഫോൻസ്​ പുത്രൻ ഫേസ്​ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്​. സംഗീതമായിരിക്കും പുതിയ സിനിമയുടെ ഇതിവൃത്തമെന്നും അൽഫോൺസ്​ വിവരിക്കുന്നു.

രണ്ട്​ മാസത്തിനുള്ളിൽ പുതിയ ചിത്രം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്​ ഉള്ളത്​. അതിനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. സംഗീത പ്രധാനമായ ഒരു ചിത്രമാണ്​ അത്​. കടലിനെ കുറിച്ച്​ സംസാരിക്കു​േമ്പാൾ അത്​ എന്താണെന്ന്​ അറിഞ്ഞിരിക്കണം. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. എന്നാൽ പ്രേമ​േമാ നേരമോ പോലെയായിരിക്കില്ല പുതിയ സിനിമയെന്നും നിവിൽ പോളിയായിരിക്കില്ല നായകനെന്നും അൽഫോൺസ്​ ഫേസ്​ബുക്കിൽ കുറിക്കുന്നു.

Full View
Tags:    
News Summary - Alphonse Puthren anounce his new filim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.