അമിതാഭ് ബച്ചെൻറ പരസ്യചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന് ശബ്ദം നൽകിയിരുന്നത് അബിയാണ്. ഇഷ്ടതാരമായ ബിഗ്ബിയെ അബി ചെറുപ്പം മുതലേ അനുകരിച്ചിരുന്നു. ഒരിക്കൽ ബച്ചെൻറ സാന്നിധ്യത്തിൽതന്നെ അദ്ദേഹത്തെ അനുകരിച്ചു. ഇതുകേട്ട് ബിഗ്ബി മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.
വല്യുമ്മയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ആമിനത്താത്ത’യെ മിമിക്രി വേദിക്ക് പരിചയപ്പെടുത്തിയത്. സമകാലീന വിഷയങ്ങളിൽ നർമം കലർത്തി ആമിനത്താത്തയുടെ നാടൻ ശൈലിയിലുള്ള സംഭാഷണവും വേഷവും ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് ആമിനത്താത്തയുടെ മുഴുനീള വേഷത്തിലും സിനിമയിൽ തിളങ്ങി. ഇത്തരം 27 കഥാപാത്രങ്ങളെ മിമിക്രിയിൽ സൃഷ്ടിച്ചിട്ടുണ്ട്. ‘വടക്കൻ വീരഗാഥ’യിലെ ചന്തുവിനെ വേഷത്തിലും ശബ്ദത്തിലും പുനരാവിഷ്കരിച്ചും അബി മിമിക്രിയിലെ സൂപ്പർ സ്റ്റാറായി.
േപരിട്ടത് ഉത്സവ കമ്മിറ്റിക്കാർ
ഒരിക്കൽ മമ്മൂട്ടി അബിയുടെ മുഖത്ത് നോക്കി ചോദിച്ചു: ആരാണ് നിനക്ക് ഇൗ പേരിട്ടത്? ഹബീബ് മുഹമ്മദിനെ അബിയാക്കിയത് ഉത്സവ കമ്മിറ്റിക്കാരായിരുന്നു. ഒരു പരിപാടിക്ക് മുഴുവൻ പേരുകിട്ടാതെ വന്നപ്പോൾ സംഘാടകർ അനൗൺസ് ചെയ്തത് അബി എന്നാണ്. പിന്നീട് എല്ലാ പരിപാടികളിലും പേര് അബി എന്നായി. അറിയാതെ വീണു കിട്ടിയ പേര് കൈവിടാൻ അബിക്കും മനസ്സ് വന്നില്ല.
ഒടുവിലൊരു വിവാദം
മിമിക്രിയിലൂടെ ചിരിയുടെ അമിട്ടുകൾ കത്തിച്ച അബി അടുത്തിടെ ഒരു വിവാദത്തിനും തിരികൊളുത്തി. മഞ്ജുവാര്യർക്ക് മുമ്പ് ദിലീപ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു എന്ന പരാമർശമാണ് നടിയെ ആക്രമിച്ച കേസിെൻറ പശ്ചാത്തലത്തിൽ വിവാദമായത്. ദിലീപിെൻറ ആദ്യകാല സഹപ്രവർത്തകനെന്ന നിലയിൽ അബിയുടെ പരാമർശം മാധ്യമശ്രദ്ധ നേടി. എന്നാൽ, അതേക്കുറിച്ച് പിന്നീട് പ്രതികരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അബിയുടെ മൊഴിയെടുത്തെന്ന് റിപ്പോർട്ടുണ്ടായെങ്കിലും അദ്ദേഹംതന്നെ ഇക്കാര്യം നിഷേധിച്ചു. നല്ലൊരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നം ബാക്കിവെച്ചാണ് അബിയുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.