കൊച്ചി: ‘അമ്മ’ ജനാധിപത്യ സംഘടനയാണെന്നും മത്സരിക്കാൻ സ്ത്രീകളാരും തയാറായില്ലെന്നുമുള്ള പ്രസിഡൻറ് മോഹൻലാലിെൻറ പരാമർശങ്ങൾ ശരിയല്ലെന്ന് നടി പത്മപ്രിയ. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറൽ ബോഡിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പത്മപ്രിയ പറഞ്ഞു.
ഭാവനയുടെയും രമ്യ നമ്പീശെൻറയും രാജിക്കത്ത് മാത്രമാണ് ലഭിച്ചതെന്നും താൽപര്യമുണ്ടെങ്കിൽ നടി പാർവതിക്ക് ഇനിയും ‘അമ്മ’യുടെ ഭാരവാഹിയാകാൻ അവസരമുണ്ടെന്നും മോഹൻലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പത്മപ്രിയ രംഗത്തുവന്നത്.
റിമ കല്ലിങ്കലും ഗീതു മോഹൻദാസും രാജിവെച്ചിട്ടുണ്ട്. ഇ-മെയിൽ വഴിയാണ് രാജിക്കത്ത് അയച്ചത്. കത്ത് കിട്ടിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ‘അമ്മ’യുടെ ഭാരവാഹിയായി മത്സരിക്കാൻ പാർവതി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സെക്രട്ടറി പിന്തിരിപ്പിച്ചു. ജനറൽ ബോഡി ചേരുന്നതിന് മുമ്പുതന്നെ ഭാരവാഹികളെ നിശ്ചയിച്ചിരുന്നു. ‘അമ്മ’യുടെ സ്റ്റേജ് ഷോയിൽ അവതരിപ്പിച്ച സ്കിറ്റ് സ്ത്രീകെള അപമാനിക്കുന്നതാണെന്നും അത് തമാശയായി കാണാനാവില്ലെന്നും പത്മപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.