കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ വനിതകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് കാതലായ അഴിച്ചുപണിക്ക് സാധ്യത. അമ്മയ ുടെ ഭരണഘടനഭേദഗതി ചെയ്യുകയും എക്സിക്യൂട്ടീവ് സമിതിയില്‍ നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്തുകയും ചെയ്യും.
വൈസ് പ്രസഡൻറ് സ്ഥാനം സ്ത്രീകള്‍ക്ക് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. കൂടാതെ സ്ത്രീകള്‍ക്കായി സംഘടനയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുകയും ചെയ്തേക്കും.
വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കലക്ടീവ് നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങളായിരുന്നു ഇവ. ഭേദഗതികള്‍ ഈ മാസം മുപ്പതിന് ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.