സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അംഗങ്ങൾക്ക്​ സഹായം - ‘അമ്മ’ പ്രസിഡൻറ്​ മോഹൻലാൽ

കൊച്ചി: കോവിഡ്​ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക്​ മാർഗനിർദേശം നൽകിയും സഹായം വാഗ്​ദാനം ചെയ്​തും അമ്മ പ്രസിഡൻറ്​ മോഹൻലാൽ. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളെ പ്രസിഡൻറ്​ മോഹൻലാൽ ശബ്ദസന്ദേശത്തിലൂടെ ബന ്ധപ്പെടുകയായിരുന്നു. അംഗങ്ങളുടെ വിശേഷങ്ങൾ തിരക്കുന്നതോടൊപ്പം സർക്കാർ നിയന്ത്രണങ്ങളിൽ സഹകരിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

സാമ്പത്തികമായി ബുദ്ധിമുട്ട്​ അനുഭവപ്പെടുന്ന അംഗങ്ങൾ സ്വയം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി സഹായിക്കാൻ സംഘടന തെയ്യാറാണെന്നും ശബ്ദസന്ദേശത്തിലൂടെ മോഹൻലാൽ അറിയിച്ചു. സംഘടനയിലെ 501 അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷകളടക്കം നിരവധി ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ട്​. "കൈനീട്ടം" പദ്ധതിയിലൂടെ, 138 പേർക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നൽകുന്നുണ്ട് .

Tags:    
News Summary - amma malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.