ദിലീപി​െൻറ അറസ്​റ്റ്​: ഗൂഢാലോചനയുടെ വിവരങ്ങൾ ഞെട്ടിച്ചു –ഇന്നസെൻറ്​

കോഴിക്കോട്​: നടൻ ദിലീപി​​​​​​​​​െൻറ അറസ്​റ്റിന്​ ശേഷം പരസ്യ പ്രതികരണവുമായി അമ്മ പ്രസിഡൻറ്​ ഇന്നസെന്‍റ്​. ദിലീപ്​ ഉൾപ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങൾ ഞെട്ടലോടെയാണ്​ ​കേട്ടതെന്ന്​ ഇന്നസെന്‍റ്​​​​​ ഫേസ്​ബുക്കിൽ കുറിച്ചു. ഇത്തരമൊരു ഹീനകൃത്യത്തിൽ പങ്കുള്ളത്​ ആരായാലും കടുത്ത ശിക്ഷ കിട്ടുക തന്നെ വേണം. കേസിൽ ദിലീപിനുള്ള പങ്ക്​ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്​ അദ്ദേഹത്തി​​​​​​​​​െൻറ  അംഗത്വം റദ്ദാക്കാൻ അമ്മ തീരുമാനിച്ചത്​. സഹപ്രവർത്തകർ തന്നോട്​ കൂടിയാലോചിച്ചതിന്​ ശേഷമാണ്​ തീരുമാനമെടുത്തതെന്നും ഇന്നസെന്‍റ്​​​​​ അറിയിച്ചു.

നേരത്തെ, ദിലീപി​​​​​​​​​െൻറ അറസ്​റ്റി​​​​​​​​​െൻറ പശ്​ചാത്തലത്തിൽ വിളിച്ചു ചേർത്ത അമ്മ യോഗത്തിൽ ഇന്നസെന്‍റ്​ പ​െങ്കടുത്തിരുന്നില്ല. ആശുപത്രിയിൽ ചികിൽസയിലായതിനാലാണ്​ അമ്മയുടെ പ്രസിഡന്‍റായ ഇന്നസെന്‍റ്​ യോഗത്തിൽ നിന്ന്​ വിട്ടുനിന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​​​​െൻറ പൂർണ രൂപം:

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങൾ ഞെട്ടലോടെയാണ് ഞങ്ങൾ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്ക് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങൾക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തിൽ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണം. കേസിൽ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു കേസിൽ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയിൽ ഒരു കാരണവശാലും ഉൾപ്പെടുത്താനാകില്ല.

രോഗത്തെത്തുടർന്നു ആശുപത്രിയിലായതിനാൽ എനിക്കു അമ്മയുടെ യോഗത്തിൽ പങ്കെടുക്കാനായില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഫോണിൽ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തിൽ എടുത്ത നിലപാട് വിമർശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വി​ശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകൾ എടുക്കുന്നതിൽ പരിമിതികൾ ഉണ്ട്. ഇതിനർഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തിൽ ആർക്കെങ്കിലും കുറ്റവാ​ളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതൽ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. 

ഗൂഡാലോചനയിൽ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുമെന്നു അമ്മ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയിൽ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു.

Full View
Tags:    
News Summary - amma president innosent statement after actor dileep arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.