കൊച്ചി: ‘അമ്മ’യിൽ നിന്ന് രാജിവെച്ച നടിമാർ തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പ്രസിഡൻറ് മോഹൻലാൽ. ഡബ്ല്യു.സി.സി അംഗങ്ങൾ ഉന്നയിച്ച പ്രശ്നം ചർച്ച ചെയ്തില്ലെന്ന് ‘അമ്മ’ എക്‌സിക്യൂട്ടിവ് യോഗശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയായി. ഡബ്ല്യു.സി.സിയുടെ പരാതികളൊന്നും ചര്‍ച്ചക്കെടുത്തില്ല. സംഘടനക്ക് പുതിയ ഓഫിസ് മന്ദിരം നിർമിക്കുന്നതും കേരളത്തിെൻറ പുനർനിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണാർഥം അബൂദബിയിൽ നടത്തുന്ന ഷോ സംബന്ധിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഡബ്ല്യു.സി.സി ഹൈകോടതിയിൽ നൽകിയ ഹരജി നിയമപരമായി നേരിടും.
മാപ്പുപറയാതെ നടിമാരെ തിരിച്ചെടുക്കുമോെയന്ന് ചോദിച്ചപ്പോള്‍ അത്തരം കാര്യങ്ങളൊന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലായിടത്തും ഉപയോഗിക്കാനുള്ള പദമല്ല മാപ്പ് എന്നുമായിരുന്നു മറുപടി. സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യു.സി.സി ആവശ്യം സ്വാഗതം ചെയ്യുന്നതായി ‘അമ്മ’ വക്താവ് ജഗദീഷ് പറഞ്ഞു. പരാതി പരിഹാര സെല്‍ രൂപവത്കരിക്കാൻ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.