ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ പുതിയ ട്രെയിലർ എത്തി

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ രണ്ടാമത്തെ ട്രെയി ലർ മൂവി ബഫ് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി. മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർ മിച്ച് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും, അവരുടെ ദൈനം ദിന ജീവിതത്തിലെ പൊരുത്തക്കേടുകളും, വീട്ടുജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോട്ടും അതിനെ ചുറ്റിപറ്റി അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ പ്രമേയം. കെന്‍റി സിർദോ, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിവര് ചിത്രത്തിൽ അണിനിരക്കുന്നു.

Full View

ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്‍റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ.

Tags:    
News Summary - android kunjappan news trailer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.