അങ്കമാലി ഡയറീസിലെ ലോങ് ഷോട്ട് ചിത്രീകരിച്ചതിങ്ങനെ 

പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ 'അങ്കമാലി ഡയറീസ്'. ചിത്രത്തിന്‍റെ ഛായാഗ്രഹണവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ചിത്രത്തിലെ അവസാന സീൻ ലോങ് ഷോട്ടായിട്ടാണ് ചിത്രീകരിച്ചത്. വലിയ ആൾകൂട്ടത്തിൽ വെച്ച് ചിത്രീകരിച്ച ഈ രംഗം സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ കയറിക്കൂടിയതിൽ അത്ഭുതപ്പെടാനില്ല. അത്രക്ക് മികച്ചതായിരുന്നു അത്. ഇപ്പോൾ സംവിധായകൻ ലിജോ ജോസ് തന്നെ ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് വിവരിക്കുന്ന വിഡിയോ പുറത്തിറങ്ങി. ആ ലോങ് ഷോട്ട് ചിത്രീകരിച്ചതിന്‍റെ വെല്ലുവിളികൾ  അദ്ദേഹം വിഡിയോയിൽ വിവരിക്കുന്നുണ്ട്. 

നടന്‍ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരന്നത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസാണ് നിർമാണം. 
 

Tags:    
News Summary - Angamaly Diaries Lijo Jose Pellissery Inside A Scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.