കോഴിക്കോട്: ക്യാപ്റ്റൻ സിനിമ ഒാർമകളിലേക്കുള്ള തിരിച്ചുപോക്കെന്ന് സത്യെൻറ ഭാര്യ അനിത സത്യൻ. അന്തരിച്ച ഫുട്ബാളർ സത്യെൻറ ജീവിതത്തെ ആസ്പദമാക്കി ജി. പ്രജേഷ്സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ സിനിമയുടെ റിലീസിങ് കേന്ദ്രമായ രാധ തിയറ്ററിലെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സിനിമ കണ്ടപ്പോൾ തങ്ങളുടെ കഴിഞ്ഞകാലം ഒാർമകളിൽ ഇരമ്പിവരുകയായിരുന്നു. ഇന്ത്യക്കും കേരളത്തിനും വേണ്ടി നിരവധി മത്സരങ്ങളിൽ നായകനായ സത്യെൻറ കളിക്കളത്തിലെ ഉയർച്ചയും പതനവും ആവിഷ്കരിക്കുന്ന സിനിമയിൽ അദ്ദേഹത്തിെൻറ ആത്മസംഘർഷങ്ങളും വരച്ചിടുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാനില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.