‘പേരൻപി’ലൂടെ ചലച്ചിത്രാസ്വാദകരുടെ മനം കവർന്ന അഞ്ജലി അമീറിന്റെ ജീവിതം സിനിമയാ വുന്നു. ഗോൾഡൻ ട്രമ്പറ്റ് എൻറർടെയിൻമെൻറിെൻറ ബാനറിൽ അനിൽ നമ്പ്യാർ നിർമിക്കുന്ന സി നിമ സംവിധാനം ചെയ്യുന്നത് ഡൈനി ജോർജാണ്. അഞ്ജലിതന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രാൻസ്ജെൻഡറായ അഞ്ജലിയുടെ ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചകളുമാണ് സിനിമയിൽ ഒരുക്കുന്നത്.
വളരെ സ്വാഭാവിക തലത്തിൽനിന്ന് ഇതുവരെ ചർച്ചചെയ്യാത്ത തരത്തിൽ ട്രാൻസ്ജെൻഡർ വിഷയം അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകതയെന്ന് പിന്നണിപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മേയ് അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. മലയാളം-തമിഴ് ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. സംവിധായകൻ ഡൈനി ജോർജ്, നിർമാതാവ് അനിൽ നമ്പ്യാർ, തിരക്കഥാകൃത്ത് വി.കെ. അജിത് കുമാർ, ഗാനരചയിതാവ് സുരേഷ് രാമന്തളി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.