കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തീര്‍പ്പാക്കി. നാദിർഷയെ ചോദ്യം ചെയ്തത് സംബന്ധിച്ച് മുദ്രവെച്ച കവറിൽ പൊലീസ് ഹാജരാക്കിയ റിപ്പോർട്ട് പരിശോധിച്ചേശഷമാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഹരജിക്കാരനെ പ്രതിയാക്കാനുള്ള തെളിെവാന്നും ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ ക്രിമിനൽ നടപടിക്രമം 41 (എ) പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്യാനും നടപടികളെടുക്കാനും തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഒമ്പതാം പ്രതി വിഷ്ണുവും നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുെന്നന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ആസൂത്രണത്തിലോ നടത്തിപ്പിലോ മറ്റുപ്രതികള്‍ക്കൊപ്പം ഒരേ മനസ്സോടെ കുറ്റകൃത്യത്തിൽ പങ്കെടുത്തെങ്കിലേ ഗൂഢാലോചനയില്‍ പങ്കാളിയെന്ന് പറയാനാകൂ. കുറ്റകൃത്യം നടക്കുന്നതിനുമുമ്പ് പ്രതികള്‍ നാദിര്‍ഷയെ വിളിെച്ചന്നതിന് തെളിവില്ല. ഇൗ ഘട്ടത്തിൽ ഹരജിക്കാരന് അറസ്റ്റ് ഭയക്കേണ്ടതില്ല.
അന്വേഷണം ഏതുഘട്ടത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇനി ആരെയെങ്കിലും പ്രതിയായോ സാക്ഷിയായോ ചോദ്യം ചെയ്യാനുണ്ടോയെന്നും കോടതി ആരാഞ്ഞു. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ പിന്നെ സാക്ഷികളുണ്ടാവില്ലെന്ന ധാരണ പൊലീസിനുണ്ടാവണം. യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ഇത് ഇടയാക്കും. പ്രതികളുടെ എണ്ണം വര്‍ധിപ്പിച്ചതുകൊണ്ട് കേസ് വലുതാവില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
പല തവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുെന്നന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നാദിർഷ മുൻകൂർ ജാമ്യഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.