കൊച്ചി: ദിലീപ് രൂപീകരിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ) പ്രസിഡൻറായി ആൻറണി പെരുമ്പാവൂറിനെ തെരഞ്ഞെടുത്തു. നേരത്തെ ദിലീപായിരുന്നു സംഘടനയുടെ പ്രസിഡൻറ് എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാക്കാരനാണെന്ന് തെളിഞ്ഞതോടെ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ആശീർവാദ് സിനിമാസിെൻറ ഉടമയും സംഘടനയുടെ വൈസ് പ്രസിഡൻറുമായ ആൻറണി പെരുമ്പാവൂരിനെ പ്രസിഡൻറായി തെരഞ്ഞെടുത്തത്. കൊച്ചിയിൽ നടന്ന ഫിയോക്കിെൻറ എക്സിക്യൂട്ടീവ് കമ്മിറ്റി യോമാണ് തീരുമാനമെടുത്തത്.
നേരത്തെ ലിബർട്ടി ബഷീറിെൻറ നേതൃത്വത്തിലുള്ള സംഘടന പിളർത്തിയാണ് ദിലീപ് ഫിയോക്കിന് രൂപം നൽകിയത്. സിനിമ സമരത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ദിലീപിെൻറ നീക്കം. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതോടെ മറ്റ് സംഘടനകളിൽ നിന്ന് പുറത്ത് പോയതുപോലെ ദിലീപിനെ ഫിയോക്കിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ദിലീപ് നായകനാവുന്ന ചിത്രം രാമലീലയുടെ റിലീസ് തടയില്ലെന്ന് ആൻറണി പെരുമ്പാവുർ അറിയിച്ചു. സിനിമയുടെ നിർമാതാക്കൾ റിലീസിനായി സമീപിച്ചിട്ടില്ല. അവർ സമീപിച്ചാൽ റിലീസിന് എല്ലാ പിന്തുണയും നൽകുമെന്ന് ആൻറണി പെരുമ്പാവൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.