മുരളി ഗോപി എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലാൽ ചിത്രമായ 'ലൂസിഫർ' എന്ന പ്രൊജക്റ്റ് ഉപേക്ഷിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. ഒരു ഓൺലൈൻ മാധ്യമം ഇത്തരം വാർത്ത പുറത്തുവിട്ടിട്ടുണ്ട്. ആ വാർത്ത പച്ചക്കളമാണ്. ആശീർവാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയിൽ കാണുന്ന പ്രൊജക്റ്റാണിതെന്നും ആന്‍റണി ഫേസ്ബുക്കിൽ പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,
ആശീർവാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയിൽ ഞാൻ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലാൽ സാർ ചിത്രമായ 'ലൂസിഫർ'. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഓൺലൈൻ സൈറ്റ് എന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തുതാ വിരുദ്ധമായ 'വാർത്ത'യും പച്ചക്കളവും കൈകോർക്കുന്ന കാഴ്ചയാണ് ഈ സൈറ്റിൽ ഞാൻ കണ്ടത്. ദയവു ചെയ്തു നിങ്ങളാരും ഇത്തരം പാഴ്പ്രചരണങ്ങളിൽ വീഴാതിരിക്കുക. 'ലൂസിഫറി'ന്റെ ഷൂട്ടിംഗ് 2017 ൽ ഉണ്ടാകും. 'ലൂസിഫർ' ഒഫീഷ്യൽ പേജ് ഉടൻ തുടങ്ങുന്നതായിരിക്കും.
സ്നേഹത്തോടെ,
ആന്റണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.