ഒാട്ടർഷ കണ്ട് 300 രൂപ പോയെന്ന് ആരാധകൻ; പണം തിരികെ നൽകാമെന്ന് അനുശ്രീ

അനുശ്രീ നായികയായ ചിത്രം 'ഒാട്ടർഷ' തിയേറ്ററുകളിൽ ഒാടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെ ക്കാൻ അനുശ്രീ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ ഒരു ആരാധകനിട്ട കമന്‍റാണ് ഇപ്പോൾ ചർച്ചാ വിഷയം.

'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടോര്‍ഷ മുന്നൂറ് രൂപ സ്വാഹ' എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഉടന്‍ തന്നെ അനുശ്രി ഇയാള്‍ക്ക് മറുപടിയും നല്‍കി. എന്തുകൊണ്ടാണ് നിങ്ങൾക്ക് മുന്നൂറ് രൂപ പോയതെന്ന് മനസ്സിലാകുന്നില്ല. ബാങ്ക് അക്കൗണ്ട് നമ്പറും വിവരങ്ങളും മെസേജ് ചെയ്ത് നൽകിയാൽ രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ എന്നായിരുന്നു അനുശ്രീയുടെ മറുപടി.

സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ക്യാമറയും സുജിത്ത് വാസുദേവ് തന്നെയാണ് ചെയ്തിരിക്കുന്നത്.

Full View
Tags:    
News Summary - Anusree offers 300 Rupees to Fans-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.