ഉസ്താദ് ഹോട്ടൽ പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം പുതിയ സിനിമയുമായി അൻവർ റഷീദ്. ഫഹദ് ഫാസിലിനെ നായകനാക്കി 'ട്രാൻസ്' എന്ന സിനിമയിലൂടെയാണ് അൻവർ റഷീദ് മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്ററും അൻവർ റഷീദ് പുറത്ത് വിട്ടു. ഫഹദിനൊപ്പം സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് എന്നിവരും അഭിനയിക്കും. സംവിധായകൻ അൽഫോൺസ് പുത്രനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവരതിപ്പിക്കുന്നുണ്ട്.
അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിെൻറ സൗണ്ട് ഡിസൈൻ ഒാസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. വിൻസെൻറ വടക്കേൻറതാണ് രചന. ജാക്സൺ വിജയൻ സംഗീതം, പ്രവീൺ പ്രഭാകർ എഡിറ്റിംഗ്, അജയൻ ചാലിശ്ശേരി കലാസംവിധാനം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. റഷീദ് എൻറർടെയിൻമെൻറിെൻറ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രത്തിെൻറ നിർമാണം നിർവഹിക്കുന്നത്. അമൽ നീരദിെൻറയും അൻവർ റഷീദിെൻറയും ഉടമസ്ഥതയിലുളള എ ആൻറ് എ റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് പുതിയ സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. എന്നാൽ മലയാളത്തിൽ സൂപ്പർ ഹിറ്റായ പ്രേമം, ബാംഗ്ലൂർ ഡേയ്സ് എന്നീ സിനിമകളുടെ നിർമാതാവ് അൻവർ റഷീദ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.