കോഴിക്കോട്: താരപരിവേഷങ്ങളില്ലാതെ പച്ചയായ നടനായി ഒരു പതിറ്റാണ്ടുമാത്രം മലയ ാള സിനിമയിൽ നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു കലിംഗ ശശി. മധ്യവയസ്സിൽ വെള്ളിത്തിര യിലെത്തി, കിട്ടിയ കഥാപാത്രങ്ങളൊക്കെ മനോഹരമാക്കിയ ശശിക്ക് കോഴിക്കോടൻ നാടകവ േദികളിലെ അനുഭവങ്ങളാണ് മുതൽക്കൂട്ടായത്. അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ ട്രൂപ്പിൽ തുടങ്ങി െക.ടി. മുഹമ്മദിെൻറയും പി.എം. താജിെൻറയും ജയപ്രകാശ് കുളൂരിെൻറയും നാടകങ്ങളിലൂടെ കലാപ്രേമികളുെട മനസ്സിൽ ശശി നേരത്തേ ഇടം നേടിയിരുന്നു. താജ് സംവിധാനം ചെയ്ത ’അഗ്രഹാര’ത്തിലെ ശേഷാമണി ശ്രദ്ധേയ കഥാപാത്രമായിരുന്നു. കേരളത്തിലെ വിവിധ സംവിധായകർക്ക് കീഴിൽ നാടകം തുടർന്ന ശശി മോണകാട്ടി സംസാരിക്കുന്ന പണ്ഡിറ്റായി ഏഷ്യാനെറ്റിലെ ‘മുൻഷി’യിലും അൽപകാലം സാന്നിധ്യമായി.
ടി.പി. രാജീവെൻറ നോവലായ ‘പാലേരി മാണിക്യം -ഒരു പാതിര െകാലപാതകത്തിെൻറ കഥ’ എന്ന രഞ്ജിത് ചിത്രത്തിൽ യാദൃച്ഛികമായാണ് ശശി എത്തിയത്. ഇൗസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ ഈ പടത്തിനായുള്ള റിഹേഴ്സൽ ക്യാമ്പിൽ പങ്കെടുക്കുന്ന സുഹൃത്തിനെ കാണാനാണ് ശശി എത്തിയതെന്ന് പ്രമുഖ നാടകപ്രവർത്തകനായ വിൽസൺ സാമുവൽ ഓർക്കുന്നു. ക്യാമ്പ് തീരാൻ ദിവസങ്ങൾമാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ശശിയുടെ വരവ്. തുടർന്ന് രഞ്ജിതിെൻറ കണ്ണിൽപ്പെടുകയും മോഹൻദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ കഥാപാത്രത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
കലിംഗ എന്ന നാടക ട്രൂപ്പുമായി ബന്ധമില്ലെങ്കിലും പാേലരി മാണിക്യത്തിെൻറ അണിയറപ്രവർത്തകരിലാരോ തെറ്റായി നൽകിയ കലിംഗ ശശി എന്ന പേര് പിന്നീട് പ്രേക്ഷകമനസ്സിൽ ഇടംനേടുകയായിരുന്നു. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും ആമേനിലെ കഥാപാത്രവും മലയാളസിനിമയിൽ ശശിയുടെ സ്ഥാനമുറപ്പിച്ചു. ഇതിനിടെ ടോം ക്രൂസിെൻറ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണം ലഭിച്ചതായി വാർത്തകളുണ്ടായിരുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങളുള്ളതിനാൽ മൃതേദഹം അവസാനമായി കാണാൻ സിനിമ, നാടകപ്രവർത്തകർക്ക് എത്താനായില്ല. താരസംഘടനയായ ‘അമ്മ’ക്കുവേണ്ടി വിനോദ് കോവൂർ അന്തിമോപചാരമർപ്പിച്ചു. സംവിധായകൻ രഞ്ജിത് മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. മോഹൻ ലാൽ, മമ്മൂട്ടി, ജയസൂര്യ, പൃഥ്വീരാജ് തുടങ്ങിയവർ ഫേസ്ബുക്കിൽ ശശിയുടെ ചിത്രം േപാസ്റ്റ് ചെയ്ത് ആദരമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.