കോഴിക്കോട്: കോവിഡ് 19 വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പല ഗൾഫ് രാജ്യങ്ങളിലായി കുടുങ്ങിക്കിടക ്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കേണ്ടത് ഒാരോ മലയാളിയുടേയും കടമയാണെന്ന് സംവിധായകൻ അരുൺ ഗോപി. ഞാനു മൊരു പ്രവാസിയുടെ മകനാണ്. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക് കെ സാധിച്ച ഒരു മകനാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊ പ്പമല്ലാതെ മാറ്റാർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാർഥനകളുണ്ട്..!! അവരെ തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമ്മയാണ്... അരുൺ ഗോപി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഒമാൻ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്നേഹമാണ്... എെൻറ എല്ലാ കൂട്ടുകാർക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാൻ ചെറിയ ഒരു അവസരം കിട്ടിയാൽ പോലും ഞാൻ അത് പാഴാക്കില്ല ഞാൻ പോയിരിക്കും അതിനു പിന്നിൽ വർഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എെൻറ അച്ഛൻ അറുപതാമത്തെ വയസ്സിൽ മരിച്ചു... ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയിൽ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ഓമനിലായിരുന്നു...
അച്ഛെൻറ സുഹൃത്തായ പാകിസ്താനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എെൻറ ആദ്യത്തെ ലക്ഷ്വറി പോലും... അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പു, ആ നാടിനോട് അച്ഛനുള്ള സ്നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്‍റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാൻ ഒരു പ്രവാസിയുടെ മകനാണ് എന്റേതൊരു പ്രവാസിയുടെ കുടുംബമാണ്. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്... അങ്ങനെ എന്നെ പോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യ നാടും അവിടത്തെ ഓർമ്മകളുമുണ്ടാകും...!!
പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാർഥനകളുണ്ട്..!! അവരെ തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമ്മയാണ്...
അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.