തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ ഒരുവിഭാഗം സംഘടിത ആക്രമണം നടത്തുകയാണെന്നാരോപ ിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നടി ആശാ ശരത്ത് പരാതി നൽകി. ‘എവിടെ’ എന്ന പുതിയ ചിത്രത്തിെൻറ പ്രമോഷനുമായി ബന ്ധപ്പെട്ട് ഫേസ്ബുക്ക് പേജിലിട്ട വിഡിയോ ഒരുവിഭാഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുെന്നന്നും ഇവർ തനിക് കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രചാരണങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, ഔദ്യോഗികപേജിലൂടെ ഒരു വിഡിയോ ആശാ ശരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവിനെ കാണാനില്ലെന്നും എത്രയും പെെട്ടന്ന് കണ്ടെത്താൻ ജനങ്ങൾ സഹായിക്കണമെന്നും ഭർത്താവിനെ കണ്ടുകിട്ടുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമായിരുന്നു നടിയുടെ അഭ്യർഥന. വിഡിയോക്ക് മുകളിലും താഴെയുമായി ‘എവിടെ, പ്രമോഷൻ വിഡിയോ’ എന്നു തലക്കെട്ടുകൾ നൽകിയിരുന്നെങ്കിലും പലരും ഇത് ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുെന്നന്ന് ആശാ ശരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിഡിയോയുടെ അവസാനഭാഗത്തും സിനിമയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പക്ഷേ, അതൊക്കെ എഡിറ്റ് ചെയ്ത് മാറ്റി. സ്ത്രീ ആയതിനാലാണ് തനിക്കുനേരെ സംഘടിത ആക്രമണം ഉണ്ടായതെന്നും താരം പറഞ്ഞു.
പ്രമോഷൻ വിഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചിട്ടില്ലെന്ന് നടനും നിർമാതാവുമായ പ്രേംപ്രകാശ് അറിയിച്ചു. സഹനിർമാതാവ് ജോയ് തോമസ്, സംവിധായകൻ കെ.കെ. രാജീവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.