വാരിയംകുന്നനായി പൃഥ്വിരാജ്​, സംവിധാനം ആഷിഖ് അബു; മലബാറി​െൻറ പോരാട്ടവീര്യം വീണ്ടും വെള്ളിത്തിരയിലേക്ക്​

പൃഥ്വിരാജ് - ആഷിഖ് അബു ടീം ഒന്നിക്കുന്ന സിനിമ പ്രഖ്യാപിച്ചു. വാരിയംകുന്നന്‍ എന്നാണ് സിനിമയുടെ പേര്. 1921 കാലഘട്ടത്തിൽ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമ പറയുന്നത്.

ആഷിഖ് അബുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹർഷാദും റമീസും ചേർന്നാണ് രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി കോ ഡയറക്​ടറാണ്​. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തി​െൻറ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം. പൃഥ്വിരാജാണ് സിനിമയെ കുറിച്ച് വ്യക്തമാക്കിയത്.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ സമരത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തി​െൻറ മുൻനിരയിൽനിന്ന് പോരാടിയ ആലി മുസ്​ലിയാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്. മലയാളരാജ്യം എന്നാണ് നാടിന് നല്‍കിയ പേര്.

പൃഥ്വിരാജി​െൻറ കുറിപ്പ്:

ലോകത്തി​െൻറ നാലിലൊന്ന് ഭാഗവും അടക്കിഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്​ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തി​െൻറ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.  

Tags:    
News Summary - ashiq abu directing movie about variyamkunnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.