ആലുവ: നടിയെ ആക്രമിച്ച കേസിൽ പൊലീസ് അഡ്വ. ഫെനി ബാലകൃഷ്ണെൻറ മൊഴിയെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് ഒന്നര മണിക്കൂറിലേറെ മൊഴിയെടുത്തത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ഫെനി പറഞ്ഞതായി നടൻ ദിലീപ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിരുന്നു.
സുനിക്ക് ജാമ്യം എടുത്തു നൽകണമെന്നാവശ്യപ്പെട്ട് മനോജ്, രാജേഷ് എന്നിവർ കാണാനെത്തിയിരുന്നതായി ഫെനി പൊലീസിനോട് പറഞ്ഞു. ഇവരിൽ ഒരാൾ മുടി നീട്ടിവളർത്തിയിരുന്നു. മറ്റേയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പൾസർ സുനിക്ക് കീഴടങ്ങാനുള്ള സഹായം മാത്രമാണ് താൻ ചെയ്തുകൊടുത്തത്. തന്നെ വന്ന് കണ്ടവർ തമ്മിലുള്ള സംസാരത്തിനിടെ ഒരു മാഡത്തിെൻറ കാര്യം പറയുന്നത് കേട്ടു. എന്നാൽ, ഇത് ആരാണെന്ന് തന്നോട് വെളിപ്പെടുത്തിയില്ലെന്നും ഫെനി പറഞ്ഞു.
മൊഴിയുടെ ആധികാരികത പരിശോധിക്കാൻ ഫെനിയുടെ ഓഫിസ് ജീവനക്കാരിലേക്കും അന്വേഷണം നീളുമെന്നറിയുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപിന് താൻ മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ് നൽകിയിരുന്നതായി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ഫെനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുകണ്ട് തിരിച്ചുവിളിച്ച ദിലീപ്, തന്നെ തകർക്കാൻ ശ്രമമുള്ളതായി പറഞ്ഞെന്നും ഫെനി അറിയിച്ചു. സോളാർ കേസിൽ സരിത എസ്.നായരുടെ അഭിഭാഷകനായിരുന്നു ഫെനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.