കൊച്ചി: ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും കൂട്ടുകാരായിരുന്നുവെന്ന് നടൻ ദിലീപ്. ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നെല്ലാം നടനും സംവിധായകനുമായ ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. നികേഷ്കുമാർ ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഈ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. രാവിലെ ചാടി എഴുന്നേറ്റ് വിളിച്ചയൊരാളാണ്. എന്നിട്ട് ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് തന്‍റെ മേലില്‍ വരാന്‍ സമ്മതിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ താന്‍ പറയും. തന്നെ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ദിലീപ് പറഞ്ഞു.
പള്‍സര്‍ സുനിയെ തന്‍റെ ഓർമയില്‍ കണ്ടിട്ടില്ല. തന്‍റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്‍റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. തന്‍റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.